ചൂണ്ടയിട്ട് മീൻ പിടിക്കാനാണെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ കൊണ്ടുപോയി ലൈംഗികാതിക്രമണം നടത്തിയെന്നാണ് കേസ്.

നിലമ്പൂർ: എട്ടുവയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 55 വർഷം കഠിന തടവും 85,000 രൂപ പിഴയും വിധിച്ചു. മലപ്പുറം ജില്ലയിലെ എടക്കര ഉണിച്ചന്തം പുതുവാൻ ചോല ജിൻഷാദി (30)നെയാണ് നിലമ്പൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി കെ.പി ജോയ് ശിക്ഷിച്ചത്. എടക്കര ഇൻസ്പെക്ടറായിരുന്ന പി എസ് മഞ്ജിത്ത് ലാലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

പിഴ അടച്ചില്ലെങ്കിൽ 21 മാസം സാധാരണ തടവ് അനുഭവിക്കണം. പിഴതുക അടച്ചാൽ പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. 2021 നവംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ചൂണ്ടയിട്ട് മീൻ പിടിക്കാനാണെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ കൊണ്ടുപോയി ലൈംഗികാതിക്രമണം നടത്തിയെന്നാണ് കേസ്. ജയിലിൽ കിടന്ന കാലം ശിക്ഷയായി പരിഗണിക്കും.

പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ ഫ്രാൻസിസ് ഹാജരായി. 12 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂ ഷൻ ലൈസൺ വിങ്ങിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

Read More :  മുൻ ഭാര്യയോട് പക, മാസങ്ങളുടെ പ്ലാനിങ്ങിൽ കാറിൽ കെണിയൊരുക്കി; ബാദുഷക്ക് എംഡിഎംഎ എത്തിച്ച 2 പേർ പിടിയിൽ