മലപ്പുറം: ജില്ലയിൽ ഇന്ന് 324 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 280 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 17 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

വൈറസ് ബാധയുണ്ടായ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും എട്ട് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേസമയം ജില്ലയിൽ ഇന്ന് 202 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 8,594 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.