Asianet News MalayalamAsianet News Malayalam

ജാതി മത ഭേദമില്ലാതെ ജീവിത പങ്കാളിയെ തേടുന്നു; വൈറലായി ഉണ്ണികൃഷ്ണന്‍റെ 'ബോർഡ് മാട്രിമോണി'

ജീവിതത്തിൽ ഒന്നു പച്ചപിടിച്ചശേഷമാകാം വിവാഹമെന്ന് കരുതിയാണ് ഉണ്ണികൃഷ്ണൻ വിവാഹാലോചന വൈകിച്ചത്. ചായക്കടയും ലോട്ടറിക്കച്ചവടവുമായി ഒന്ന് പച്ചപിടിച്ചപ്പോൾ ആലോചനകൾ ഒന്നും ശരിയാകാത്ത സ്ഥിതി. പല ശ്രമങ്ങളും വിജയിക്കാതെ വന്നതോടെയാണ് ഇങ്ങനെയൊരു ബോർഡ് കട്യ്ക്ക് മുന്നിൽ വച്ചത്. 

33 year old mans matrimonial invitation went viral in no time receives call from abroad too
Author
Vallachira, First Published Aug 31, 2021, 8:20 AM IST

ജീവിത പങ്കാളിയെത്തേടി കടയ്ക്ക് മുൻപിൽ ബോർഡ് വെച്ച് കാത്തിരിക്കുകയാണ് തൃശ്ശൂരിലെ ഒരു യുവാവ്. പകിരിപ്പാലം സ്വദേശി ഉണ്ണികൃഷ്ണനാണ് വിവാഹാലോചനയ്ക്ക് പുതിയ മാർഗ്ഗം കണ്ടെത്തിയിരിക്കുന്നത്. വല്ലച്ചിറയിലെ റോഡരികിൽ സ്നേഹിക്കുന്ന മനസ്സുമായി ഈ 33 കാരൻ കാത്തിരിപ്പുണ്ട്. ഉത്തമ ജീവിത പങ്കാളിക്കായി. 

ജീവിതത്തിൽ ഒന്നു പച്ചപിടിച്ചശേഷമാകാം വിവാഹമെന്ന് കരുതിയാണ് ഉണ്ണികൃഷ്ണൻ വിവാഹാലോചന വൈകിച്ചത്. ചായക്കടയും ലോട്ടറിക്കച്ചവടവുമായി ഒന്ന് പച്ചപിടിച്ചപ്പോൾ ആലോചനകൾ ഒന്നും ശരിയാകാത്ത സ്ഥിതി. പല ശ്രമങ്ങളും വിജയിക്കാതെ വന്നതോടെയാണ് ഇങ്ങനെയൊരു ബോർഡ് കടയ്ക്ക്  മുന്നിൽ വച്ചത്. ഇപ്പോൾ കടയ്ക്ക് വരുന്നവരും പറഞ്ഞും കേട്ടും അറിഞ്ഞവരുമെല്ലാം ഉണ്ണിക്കായി വിവാഹോലോചന നടത്തുന്നു. തന്റെ കടയിലെ ബോർഡ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ ഫോൺ വയ്ക്കാൻ നേരമില്ലാതായെന്ന് പറയുന്നു ഉണ്ണികൃഷ്ണൻ പറയുന്നു.

മനസ്സിലെ ആഗ്രഹം ഇത്തരത്തിൽ പരസ്യപ്പെടുത്തുന്നതിൽ എന്താണ് തെറ്റെന്ന് ഉണ്ണികൃഷ്ണൻ ചോദിക്കുന്നു. ബോർഡ് വച്ച ശേഷം പലരും അഭിനന്ദിച്ചു. മനസ്സ് തുറന്ന സമീപനം ജീവിതത്തിലും ഉണ്ടാകട്ടെയെന്നാണ് പലരുടേയും ആശംസ. ഉണ്ണിയുടെ ബോർഡ് മാട്രിമോണി വിജയം കാണണമെന്ന് സ്വപ്നം കാണുന്നവർ നാട്ടിൽ ഏറെയാണ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios