പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 33 വർഷം തടവുശിക്ഷയും പിഴയും
2020 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇടുക്കി പൊട്ടൻകാട് സ്വദേശി മണികണ്ഠൻ ആണ് പ്രതി.

ഇടുക്കി: ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ച് അതിവേഗ കോടതി. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വർഗ്ഗീസ് ആണ് ശിക്ഷ വിധിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇടുക്കി പൊട്ടൻകാട് സ്വദേശി മണികണ്ഠൻ ആണ് പ്രതി.