Asianet News MalayalamAsianet News Malayalam

വൈകുന്നേരം വീട്ടിൽ കയറി ഒളിച്ചിരുന്നു, രാത്രി ഒരു ലക്ഷം രൂപയും സ്വർണവും മോഷ്ടിച്ച് മുങ്ങി, യുവതി അറസ്റ്റിൽ

തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ വീട്ടിൽ നിന്നും ഒരു ലക്ഷം രൂപയും സ്വർണാഭരണവും  മോഷ്ടിച്ച കേസിൽ 35 കാരി പിടിയിൽ

35 year old woman was arrested for stealing Rs 1 lakh and gold jewelery
Author
First Published Dec 6, 2022, 9:36 PM IST

ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ വീട്ടിൽ നിന്നും ഒരു ലക്ഷം രൂപയും സ്വർണാഭരണവും  മോഷ്ടിച്ച കേസിൽ 35 കാരി പിടിയിൽ. പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിൽ ലക്ഷ്മിക്കുട്ടിയുടെ വീട്ടിൽ മോഷണം നടത്തിയ വീയപുരം  വെള്ളംകുളങ്ങര   പുത്തൻപുരയിൽ മായ കുമാരി(35) ആണ് പിടിയിലായത്. 

വെള്ളിയാഴ്ച വൈകുന്നേരം 4. 30ന് ലക്ഷ്മിക്കുട്ടിയമ്മ സമീപമുള്ള ക്ഷേത്രത്തിൽ പോയ സമയം പ്രതിയായ മായ  സമീപമുള്ള വീടിന്റെ ഗേറ്റിനു മുൻവശം സ്കൂട്ടറിൽ എത്തുകയും തുടർന്ന്  വീടിനുള്ളിൽ കയറി പതുങ്ങിയിരിക്കുകയും രാത്രിയിൽ തനിച്ച് താമസിക്കുന്ന ലക്ഷ്മികുട്ടിയമ്മ വീട് പൂട്ടി സമീപത്തെ ബന്ധുവീട്ടിൽ ഉറങ്ങാൻ പോവുകയും ചെയ്തു. 

പുലർച്ചെ എത്തി വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് അടുക്കള വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിലെ മുറികളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം  രൂപയും അര പവൻ തൂക്കമുള്ള കമ്മലും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഹരിപ്പാട് പൊലീസും വിരലടയാള വിദഗ്ധരും    നടത്തിയ പരിശോധനയിൽ സി സി ടി വിയിൽ പ്രതിയായ യുവതി പുലർച്ചെ 4.30ന് പ്ലാസ്റ്റിക് സഞ്ചിയുമായി   വീട്ടിൽ നിന്നും ഇറങ്ങി പോകുന്നത് ശ്രദ്ധയിൽ പെടുകയും തുടർന്ന്  പിടികൂടുകയുമായിരുന്നു. 

Read more: വസ്തു തർക്കം ബന്ധുവായ യുവാവിനെ തലയറുത്തുകൊന്നു, അറുത്തെടുത്ത തലയ്ക്കൊപ്പം സുഹൃത്തുക്കൾ സെൽഫിയെടുത്തു

പ്രതിയുടെ വീട്ടിൽ നിന്നും 35,000 രൂപയും സ്വർണാഭരണവും കണ്ടെടുത്തു. പ്രതിയെ ഇന്ന്‌  മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.  ഹരിപ്പാട് എസ് എച്ച് ഒ  ശ്യാംകുമാർ വി എസ്, സബ് ഇൻസ്പെക്ടർ സവ്യസാചി, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, മഞ്ജു, രേഖ, സിവിൽ പോലീസ് ഓഫീസർമാരായ ഇയാസ്, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios