Asianet News MalayalamAsianet News Malayalam

കൊവിഡ് 19: കോഴിക്കോട്ടെ ഹോട്ട്സ്പോട്ടുകളിൽ നിന്ന് 359 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു

കൊവിഡ് പോസിറ്റീവായ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ , ഗർഭിണികൾ, കമ്മ്യൂണിറ്റി വളണ്ടിയർമാർ, ഫീൽഡ് തലത്തിലും ആരോഗ്യ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന ജീവനക്കാർ, 60 വയസ്സിനുമേൽ പ്രായമുള്ളവർ, തദ്ദേശ സ്ഥാപനങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാർ തുടങ്ങിയവരിൽ നിന്നുമാണ് സാംപിളുകൾ എടുത്തത്.

359 samples were sent for inspection from hotspots in Kozhikode
Author
Kozhikode, First Published Apr 26, 2020, 6:52 PM IST

കോഴിക്കോട്: കൊവിഡ് - 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ ഹോട്ട്സ്പോട്ടുകളായ കോർപ്പറേഷൻ, എടച്ചേരി, അഴിയൂർ, ഏറാമല, കോടഞ്ചേരി പഞ്ചായത്ത് പരിധിയിൽ നിന്നും സ്രവ സാംപിളുകൾ എടുത്ത് പരിശോധനക്കയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. 

ആകെ 359 സ്രവ സാംപിളുകളാണ് പരിശോധനക്കായി അയച്ചത്. കൊവിഡ് പോസിറ്റീവായ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ , ഗർഭിണികൾ, കമ്മ്യൂണിറ്റി വളണ്ടിയർമാർ, ഫീൽഡ് തലത്തിലും ആരോഗ്യ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന ജീവനക്കാർ, 60 വയസ്സിനുമേൽ പ്രായമുള്ളവർ, തദ്ദേശ സ്ഥാപനങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാർ തുടങ്ങിയവരിൽ നിന്നുമാണ് സാംപിളുകൾ എടുത്തത്.

കോഴിക്കോട് മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രി, കൊയിലാണ്ടി വടകര നാദാപുരം എന്നീ ആശുപത്രികളിലെ ടീം മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ നിന്നും സാം പിളുകൾ ശേഖരിച്ചു. വടകരയിൽ - 48 സാംപിളുകളും ബീച്ച് ആശുപത്രി -70, കോടഞ്ചേരി -50, അഴിയൂർ-49, നാദാപുരം - 82, ഓർക്കാട്ടേരി - 60 ആകെ 359 സാംപിളുകളാണ് ശേഖരിച്ചത്.

Follow Us:
Download App:
  • android
  • ios