വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് പഴയ ജീവിതത്തിലേക്ക് പ്രവീണിനെ തിരിച്ചു കൊണ്ടുവരുവാനുള്ള പോംവഴി.  ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്താണ് ഇപ്പോൾ ജീവൻ നില നിർത്തുന്നത്

മാനന്തവാടി: ഊർജ്വസ്വലനായ ചെറുപ്പക്കാരനായിരുന്നു പ്രവീൺ. പൊതുകാര്യങ്ങൾക്കായി ഓടി നടന്നിരുന്ന പ്രവീൺ നാട്ടുകാർക്കെല്ലാം പ്രിയങ്കരൻ. വൃക്ക രോഗത്തിന്റെ രൂപത്തിൽ വിധി നൽകിയ ദുരന്തത്തിൽ പകച്ചു കഴിയുകയാണ് കാട്ടിക്കുളം അണമലയിലുള്ള അടിച്ചേരിക്കണ്ടി പ്രവീണും പ്രവീണിനെ സ്നേഹിക്കുന്നവരും.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് 35കാരനായ പ്രവീൺ. മാർച്ച് 11ന് വൃക്ക മാറ്റി വയ്ക്കൽ ശത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്താണ് ഇപ്പോൾ ജീവൻ നില നിർത്തുന്നത്. വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് പഴയ ജീവിതത്തിലേക്ക് പ്രവീണിനെ തിരിച്ചു കൊണ്ടുവരുവാനുള്ള പോംവഴി. വൃക്ക നൽകാൻ അമ്മ ശാന്ത തയ്യാറാണ്. വൃക്ക മാറ്റിവെക്കലിനും തുടർ ചികിത്സയ്ക്കുമായി പത്തു ലക്ഷത്തിലധികം രൂപ ആവശ്യമാണ്. 

ഈ തുക സമാഹരിക്കാൻ പ്രവീണിന്റെ നിർധന കുടുംബത്തിനു സാധ്യമല്ല. പ്രവീണിന്റെ ചികിത്സയ്ക്കുള്ള തുക സമാഹരിക്കുന്നതിനു രാജേന്ദ്ര പ്രസാദ് ചെയർമാനും സി.കെ. മനോജ് കൺവീനറുമായി ചികിത്സാ സഹായക്കമ്മിറ്റി രൂപവത്കരിച്ചു പ്രവർത്തനം തുടങ്ങി. കേരള ഗ്രാമീൺ ബാങ്ക് കാട്ടിക്കുളം ശാഖയിൽ 40404101135880 നമ്പർ അക്കൗണ്ട് (ഐ.എഫ്.എസ്.സി- KLGB0040404)തുറന്നിട്ടുണ്ട്. പ്രവീണിന്റെ 9847431 532 നമ്പർ വഴി ഗൂഗിൾ പേയിലൂടെയും സഹായം നൽകാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം