അടക്ക വ്യാപാരികളുടെ കാര്‍ തടഞ്ഞാണ് സംഘം കവര്‍ച്ച നടത്തിയത്.

പാലക്കാട്: കഞ്ചിക്കോട് കാർ യാത്രക്കാരെ തടഞ്ഞു നിർത്തി കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശൂർ സ്വദേശി വൈശാഖ് എന്ന കുട്ടാരു മായാവിയെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ ഇതുവരെ ഈ കേസിൽ 13 പ്രതികൾ പിടിയിലായി.

ഇക്കഴിഞ്ഞ ജൂലൈ 29നായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം ജില്ലയിലെ അടക്ക വ്യാപാരികളായ മൂന്ന് പേരടങ്ങിയ സംഘം ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്നു. കഞ്ചിക്കോട് നരകം പുള്ളി പാലത്തിൽ വച്ച് പ്രതികൾ നാല് വാഹനങ്ങളിലായി എത്തി വ്യാപാരികളെ തടഞ്ഞുനിർത്തി നാലരക്കോടി രൂപയാണ് കവര്‍ന്നത്.

ആഡംബര വീട്ടിലെ രഹസ്യ അറയിൽ 200 കുപ്പികൾ, 12 ബ്രാൻഡുകൾ, ഡ്രൈ ഡേ കച്ചവടം പൊടിപൂരം, 'വരുമാനം' ഒരു ലക്ഷം രൂപ

മേലാറ്റൂർ സ്വദേശികളായ ഇവ്നു വഹ, മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ് എന്നിവരാണ് പാലക്കാട് കസബ പൊലീസിൽ കവ‍ര്‍ച്ചയെ കുറിച്ച് പരാതി നൽകിയത്. കഞ്ചിക്കോട്ട് വെച്ച് സിനിമാ സ്റ്റൈലിൽ കാറിന് കുറുകെ ടിപ്പർ നിർത്തിയിട്ട് തടഞ്ഞായിരുന്നു കവര്‍ച്ച. ടിപ്പറിനൊപ്പം കാറുകളിലെത്തിയ 15 അംഗ സംഘമാണ് കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് പണം തട്ടിയെടുത്തതെന്നാണ് പരാതിയില്‍ പറയുന്നത്. 

YouTube video player