സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികൾക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തി

ആലപ്പുഴ: ആലപ്പുഴ ബീച്ച് ഫെസ്റ്റിവല്ലിൽ പുതുവത്സരാഘോഷം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ആലപ്പുഴ കുതിരപ്പന്തി വാർഡിൽ തൈപ്പറമ്പിൽ ശ്രീക്കുട്ടൻ (22), തുമ്പോളി മംഗലത്ത് പുരയിടത്തിൽ ശ്യാംദാസ് (26), ഷിബിൻ (25), കനാൽ വാർഡ് പുതുവൽ പുരയിടത്തിൽ സലിംബാബു (28) എന്നിവരാണ് പിടിയിലായത്.

സൗത്ത് സിഐ. എം കെ രാജേഷ്, എസ് ഐ. കെ ജി രതീഷ്, സുനേഷ്, സിദ്ധിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് മറ്റ് പ്രതികൾക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ട്.

സംഭവത്തിൽ ഏതെങ്കിലും വിധത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.