തിരുവനന്തപുരം: പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. 17 വയസുള്ള നാല് അന്തേവാസികളാണ് ചാടിപ്പോയതെന്ന് പൂജപ്പുര പോലീസ് അറിയിച്ചു.

ഇതിന് മുൻപും ഇവർ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടി പോയിട്ടുണ്ട്. നിരവധി സമാനസംഭവങ്ങൾ അരങ്ങേറിയിട്ടും ചിൽഡ്രൻസ് ഹോമിന്റെ സുരക്ഷ വർധിപ്പിക്കാൻ നടപടിയെടുക്കാത്തതിൽ വിമർശനം ഉയരുകയാണ്. പൂജപ്പുര പോലീസ് കുട്ടികൾക്കായി തെരച്ചിൽ ആരംഭിച്ചു.