Asianet News MalayalamAsianet News Malayalam

പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിലിട്ടു; യുവാവിനെ മര്‍ദിച്ചവര്‍ അറസ്റ്റില്‍

പ്രതികളില്‍ ഒരാളുടെ ബന്ധുവുമായി വിഷ്ണു പ്രണയത്തിലായിരുന്നു. എന്നാല്‍, പെണ്‍കുട്ടി മറ്റൊരാളെ വിവാഹം ചെയ്തു. ഇതിന്‍റെ ദേഷ്യത്തില്‍ പെണ്‍കുട്ടിക്കൊപ്പം താനും നില്‍ക്കുന്ന ഫോട്ടോ ഭര്‍ത്താവിന് ഫേസ്ബുക്കില്‍ ഇട്ടു നല്‍കി

4 men arrested for beating young men
Author
Kazhakkoottam, First Published Apr 1, 2019, 10:39 AM IST

കഴക്കൂട്ടം: യുവാവിനെ ജോലി സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടു പോയി മര്‍ദിച്ച നാലംഗ സംഘം അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് സ്വദേശികളായ മിഥുന്‍(23), വിനീത് (27), അഖില്‍ ചന്ദ്രന്‍ (27), അതുല്‍ ചന്ദ്രന്‍ (20) എന്നിവരാണ് പിടിയിലായത്. ഇവരുടെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു ദേവ് (23) എന്ന യുവാവ് ഇപ്പോഴും ചികിത്സയിലാണ്.

കഴക്കൂട്ടത്ത് ഒരു ബെെക്ക് വര്‍ക്ക്ഷോപ്പിലാണ് വിഷ്ണു ദേവ് ജോലി ചെയ്യുന്നത്. ഇവിടെ നിന്നാണ് വിഷ്ണുവിനെ സംഘം തട്ടിക്കൊണ്ട് പോയത്. പ്രതികളില്‍ ഒരാളുടെ ബന്ധുവുമായി വിഷ്ണു പ്രണയത്തിലായിരുന്നു. എന്നാല്‍, പെണ്‍കുട്ടി മറ്റൊരാളെ വിവാഹം ചെയ്തു. ഇതിന്‍റെ ദേഷ്യത്തില്‍ പെണ്‍കുട്ടിക്കൊപ്പം താനും നില്‍ക്കുന്ന ഫോട്ടോ ഭര്‍ത്താവിന് ഫേസ്ബുക്കില്‍ ഇട്ടു നല്‍കി.

ഇതിന്‍റെ പ്രതികാരത്തിലാണ് വിഷ്ണുവിനെ സംഘം തട്ടിക്കൊണ്ടു പോയി മര്‍ദിച്ചത്. വര്‍ക്ക്ഷോപ്പില്‍ നിന്ന് പിടിച്ചിറക്കി കൊണ്ട് പോയി മര്‍ദിച്ച ശേഷം വിഷ്ണുവിനെ സംഘം കഴക്കൂട്ടം റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios