Asianet News MalayalamAsianet News Malayalam

'തരാം തരാംന്ന് പറയുന്നതല്ലാതെ ഇതുവരെ പണം കിട്ടിയില്ല'; ഇനി കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകില്ലെന്ന് കരാറുകാര്‍

നാലു മാസത്തില്‍ കൂടുതല്‍ ബാധ്യത താങ്ങാനാവില്ലെന്ന്  ഇവിടങ്ങളിലെയെല്ലാം കരാറുകാര്‍ പട്ടിക വര്‍ഗ്ഗ വകുപ്പിനെ അറിയിച്ചുകഴിഞ്ഞു. 

4 months arrears vidhyavahini project Contractors cant take children to school sts
Author
First Published Nov 11, 2023, 10:13 AM IST

ഇടുക്കി: സര്‍ക്കാര്‍ നാലുമാസത്തെ കുടിശിക നല്‍കാതെ ഇനി ആദിവാസി കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകാനാവില്ലെന്ന മുന്നറിയിപ്പുമായി വിദ്യാവാഹിനി പദ്ധതിയിലെ കരാറുകാര്‍. വണ്ടി നിർത്തുന്നതോടെ  അടിമാലി മേഖലയില്‍ മാത്രം എണ്ണൂറിലധികം കുട്ടികളുടെ പഠനമാണ് മുടങ്ങുക. പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും ഒരുമാസത്തെ തുക ഉടന്‍ നല്‍കുമെന്നുമാണ് പട്ടികവർ​ഗ വകുപ്പിന്‍റെ വിശദീകരണം

പട്ടികവർ​ഗ വകുപ്പ്  പണം തരുന്നില്ലാത്തിനാല്‍  അടുത്ത ആഴ്ച്ച മുതല്‍ സ്കൂളിലെത്തിക്കാനാവില്ലെന്ന് കരാറുകാര്‍ കുട്ടികളെ അറിയിച്ച ശേഷമുള്ള പ്രതികരണമാണിത്. നിര്‍ത്തിയാല്‍ വനത്തിനുള്ളില്‍ നിന്നും എങ്ങനെ സ്കൂളിലെത്തുമെന്നതാണ് കുട്ടികളുടെ ആധി. ഇത് മാങ്കുളത്തെ മാത്രമല്ല  അടിമാലി, മുന്നാര്‍, ആനക്കുളം, മച്ചിപ്ലാവ് ഇരുമ്പ്പാലം എന്നിവിടങ്ങളിലെ കൂടി കാഴ്ച്ചയാണ്. നാലു മാസത്തില്‍ കൂടുതല്‍ ബാധ്യത താങ്ങാനാവില്ലെന്ന്  ഇവിടങ്ങളിലെയെല്ലാം കരാറുകാര്‍ പട്ടിക വര്‍ഗ്ഗ വകുപ്പിനെ അറിയിച്ചുകഴിഞ്ഞു. ചിലയിടങ്ങളില്‍ അധ്യാപകർ പണം കടം കൊടുത്താണ് കരാറുകാരെ സംരക്ഷിച്ചിരുന്നത്. എല്ലാ മാസവും പണം നല്‍കാന്‍ അധ്യാപകര്‍ക്കും പറ്റുന്നില്ല.

'സ്കൂളിൽ പോയി വലിയ മനുഷ്യനാകണം, പൈസ കിട്ടാത്തത് കൊണ്ട് വണ്ടിക്കാർ കൊണ്ടുപോകുന്നില്ല': താളം തെറ്റി വിദ്യാവാഹിനി

വിദ്യാവാഹിനിയിൽ 4 മാസത്തെ കുടിശ്ശിക

Follow Us:
Download App:
  • android
  • ios