കൊച്ചി: വരാപ്പുഴയിൽ ചാരായം നിർമ്മിച്ചതിന് നാല് പേരെ എക്‌സൈസ് സംഘം പിടികൂടി. 50 ലിറ്റർ വാഷ്, രണ്ട് ലിറ്റർ ചാരായം, വാറ്റുപകരണങ്ങൾ, മൂന്ന് വാഹനം എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

വരാപ്പുഴ ആലങ്ങാട്ട് ആണ് സംഭവം. എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട രണ്ട് പേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ഒരു വീടിന് പിന്നിലെ വരാന്തയിൽ ആണ് ഇവർ ചാരായം വാറ്റിയിരുന്നത്.