ഇടപാടുകാർക്ക് കൈമാറാനാണ് ലബരി വസ്തു എത്തിച്ചതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. 

കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് സമീപം കാറിൽ നിന്നാണ് അരക്കോടി രൂപ വിലവരുന്ന അരക്കിലോ എം.ഡിഎംഎ പിടികൂടിയത്. സംഭവത്തിൽ കോട്ടയം സ്വദേശിയായ യുവതിയെയും കാലടി, കലൂർ സ്വദേശികളായ 3 യുവാക്കളെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇടപാടുകാർക്ക് കൈമാറാനാണ് ലഹരി വസ്തു എത്തിച്ചതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. കാശ്മീരിൽ നിന്ന് കൊറിയർ വഴിയാണ് ലഹരി വസ്തുവെത്തിയത്. ഇക്കാര്യം നിരീക്ഷിച്ച ശേഷമാണ് എക്സൈസ് പ്രതികളെ വലയിലാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്