Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ വാഹനാപകടത്തിൽ നാല് വയസുകാരൻ മരിച്ചു

കാർ നിയന്ത്രണംവിട്ട് കരിങ്കല്ലിൽ ഇടിക്കുകയായിരുന്നു. കാർത്തിക് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു

4 years old boy dies in car accident
Author
Pathanamthitta, First Published May 27, 2021, 10:13 PM IST

പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ നാലു വയസുകാരൻ മരിച്ചു. വികോട്ടയം സ്വദേശി പ്രേംകുമാറിന്റെ മകൻ കാർത്തിക്ക് ദേവാണ് മരിച്ചത്. കാർത്തിക്ക് സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കരിങ്കല്ലിൽ ഇടിക്കുകയായിരുന്നു. കാർത്തിക് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാർത്തിക്കിന്റെ അച്ഛന്റെ സഹോദരൻ രാജേഷായിരുന്നു വാഹനമോടിച്ചിരുന്നത്. പരിക്കേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios