Asianet News MalayalamAsianet News Malayalam

ഇനി കൊച്ചി തിളങ്ങും, 'വർഷം ലാഭം 11 കോടി', തീരുമാനം പ്രഖ്യാപിച്ച് മേയർ;'സ്ഥാപിക്കുന്നത് 40,400 എൽഇഡി ലെെറ്റുകൾ'

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ 85 റോഡുകളിലായി ഇതുവരെ ഏകദേശം 5000 ലൈറ്റുകള്‍ മാറ്റിയിട്ടുണ്ടെന്ന് മേയർ.

40 crore project 40400 led street lights in kochi says mayor anilkumar
Author
First Published Apr 21, 2024, 7:28 PM IST

കൊച്ചി: കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് മേയര്‍ അനില്‍ കുമാര്‍. പദ്ധതിക്ക് 40 കോടി രൂപയാണ് ചിലവ്. 40,400 എല്‍.ഇ.ഡി ലൈറ്റുകള്‍ ആണ് സ്ഥാപിക്കുന്നത്. ഇതുവരെ 85 റോഡുകളിലായി ഏകദേശം 5,000 ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. 

'കഴിഞ്ഞ വര്‍ഷങ്ങളിലെ വൈദ്യുതി ബില്ലിന്റെ ഒരു മാസത്തെ ശരാശരി തുക കണക്കാക്കിയാല്‍ ഏകദേശം ഒരു കോടി രൂപയില്‍ അധികമാണ്. പുതിയ പദ്ധതി വരുന്നതോടെ ഇത് 29 ലക്ഷം രൂപയായി കുറയും. ഇതിലൂടെ ഒരു വര്‍ഷത്തില്‍ ഏകദേശം ഒന്‍പതു കോടി രൂപ ലാഭിക്കാന്‍ സാധിക്കും. കൂടാതെ പരിപാലന ഇനത്തില്‍ കോര്‍പ്പറേഷന് വരുന്ന ചെലവില്‍ ആദ്യ അഞ്ചു വര്‍ഷത്തില്‍ രണ്ടര കോടി രൂപ വീതം ലാഭിക്കാന്‍ സാധിക്കും.' അതുകൂടി കണക്കാക്കിയാല്‍ 11.5 കോടി രൂപയാണ് നഗരസഭയ്ക്ക് ഒരു വര്‍ഷത്തില്‍ ഉണ്ടാകുന്ന ലാഭമെന്നും മേയര്‍ അറിയിച്ചു.  

മേയറുടെ കുറിപ്പ്: 'കൊച്ചിയുടെ രാത്രികാലങ്ങള്‍ പ്രകാശ പൂരിതമാക്കാന്‍ നഗരത്തില്‍ LED വിളക്കുകള്‍ സ്ഥാപിക്കുകയാണ്. സി.എസ്.എം.എല്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ പദ്ധതിക്ക് 40 കോടി രൂപയാണ് ചിലവ്. 40400 എല്‍.ഇ.ഡി ലൈറ്റുകള്‍ ആണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മാറ്റുന്നത് ഇതിനകം 85 റോഡുകളിലായി ഏകദേശം 5000 ലൈറ്റുകള്‍ മാറി കഴിഞ്ഞു. നാഷണല്‍ ഹൈവേയില്‍  NHAI യു ജി കേബിളുകള്‍ പൊട്ടിച്ചിട്ടുണ്ട്. NH ല്‍ ലൈറ്റ് മാറിയിട്ടും കത്തിക്കാന്‍ പറ്റാതെ ചില സ്ഥലങ്ങള്‍ ഇരുട്ടിലാണ്. അതും പരിഹരിക്കും. ഡിവിഷനുകളിലെ പ്രധാന റോഡുകളില്‍ ലൈറ്റുകള്‍ മാറ്റുകയാണ്. കേബിള്‍ പ്രശ്‌നം ഒരു പ്രതിസന്ധിയാണ്.' 

'7 വര്‍ഷം വരെ വാറന്റിയും ഇതില്‍ അഞ്ചു വര്‍ഷം വരെ പ്രവര്‍ത്തനവും പരിപാലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയതിനാല്‍ തന്നെ നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാന്‍ സാധിക്കും. കൂടാതെ കഴിഞ്ഞ വര്‍ഷങ്ങളിലെ വൈദ്യുതി ബില്ലിന്റെ ഒരു മാസത്തെ ശരാശരി തുക കണക്കാക്കിയാല്‍ ഏകദേശം ഒരു കോടി രൂപയില്‍ അധികമാണ്. എന്നാല്‍ പുതിയ പദ്ധതി വരുന്നതോടെ ഇത് ഇരുപത്തി ഒന്‍പതു ലക്ഷം രൂപയായി കുറയും. അപ്രകാരം ഒരു വര്‍ഷത്തില്‍ ഏകദേശം ഒന്‍പതു കോടി രൂപ ലാഭിക്കാന്‍ സാധിക്കും. കൂടാതെ പരിപാലന ഇനത്തില്‍ കോര്‍പ്പറേഷന് വരുന്ന ചെലവില്‍ ആദ്യ അഞ്ചു വര്‍ഷത്തില്‍ 2.5 കോടി രൂപ വീതം ലാഭിക്കാന്‍ സാധിക്കും. അതുകൂടി കണക്കാക്കിയാല്‍ 11.5 കോടി രൂപയാണ് നഗരസഭയ്ക്ക് ഒരു വര്‍ഷത്തില്‍ ഉണ്ടാകുന്ന ലാഭം.'

'ഈ പദ്ധതി വരുന്നതോടെ വൈദ്യുതി ബില്ലിനത്തില്‍ പദ്ധതിയുടെ മുടക്കു മുതലും ലാഭവും ലഭ്യമാകും. ഈ ലൈറ്റുകള്‍ ഗ്രൂപ്പ് കണ്ട്രോള്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കാനും, വൈദ്യുതി ഉപയോഗം വിശകലനം ചെയ്യാനും വിളക്കുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചാല്‍ മനസ്സിലാക്കി ഉടനടി പരിഹാരം ചെയ്യാനും സാധിക്കും. നഗരത്തെ കൈ പിടിച്ചുയര്‍ത്താന്‍ ഉതകുന്ന വെളിച്ച വിപ്ലവത്തിനാണ് നമ്മള്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഊര്‍ജ ഉപയോഗം കുറച്ച് കൂടുതല്‍ വെളിച്ചം പകര്‍ന്ന് നാം മുന്നേറുകയാണ്. കൊച്ചി പഴയ കൊച്ചിയാകില്ല. ഉറപ്പ്.'

ആ 'വൈറല്‍ അമ്മച്ചി'യെ തിരിച്ചറിഞ്ഞു, ലീലാമ്മ ജോണ്‍; ഇളക്കി മറിച്ചത് പട്ടാമ്പിയിലെ വിവാഹ വേദിയില്‍ 
 

Latest Videos
Follow Us:
Download App:
  • android
  • ios