ഉടനെ ബാർ ജീവനക്കാർ സുനിലിനെ കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തിയായ കളിക്കാവിളയിൽ തമിഴ്നാട് സർക്കാർ ഉടമസ്ഥയിലുള്ള ബിവറോജിൽ നിന്നും മദ്യം വാങ്ങി സമീപത്തെ ബാറിൽ മദ്യപിക്കാൻ എത്തിയ യുവാവിനെ ബാറിലെ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി. കളിയിക്കാവിള കുട്ടപ്പുളി സ്വദേശിയായ സുനിലാണ് (45) കുത്തേറ്റ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമിഴ്നാട് സർക്കാർ ഉടമസ്ഥയിലുള്ള ബിവറേജിന് സമീപം ബാർ നടത്തുന്നതിന് തമിഴ്നാട് സർക്കാർ കരാർ അടിസ്ഥാനത്തിൽ ലൈസൻസ് നൽകും. മദ്യപിക്കാൻ എത്തുന്നവർ തമിഴ്നാട് ബിവറേജിന് മദ്യം വാങ്ങിയശേഷം സമീപത്തെ ബാറിൽ വച്ച് മദ്യപിക്കുന്നതാണ് രീതി. ആറു മണിയോടെ സുനിൽ മദ്യം വാങ്ങിയ ശേഷം ബാറിലിരുന്ന് മദ്യപിക്കാൻ എത്തിയപ്പോൾ ബാറിലെ ജീവനക്കാരനായ മങ്കാട് സ്വദേശി ശങ്കരനുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് ശങ്കരൻ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സുനിലിന്റെ വയറ്റിൽ കുത്തുകയുമായിരുന്നു.

ഉടനെ ബാർ ജീവനക്കാർ സുനിലിനെ കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാറിലെ ജീവനക്കാരനായ ശങ്കരൻ സംഭവ ശേഷം ഒളിവിൽ പോയി. കളിയിക്കാവിള പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.