Asianet News MalayalamAsianet News Malayalam

കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു, സംഭവം കേരളാ - തമിഴ്‌നാട് അതിർത്തിയിൽ

ജൂലൈ മാസത്തിൽ തദ്ദേശവാസിയായിരുന്ന ഒരു യുവതി ഇവിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു

45 yr old man killed by wild elephant at cherambadi kgn
Author
First Published Sep 26, 2023, 4:43 PM IST

വയനാട്: കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ വയനാട് ജില്ലയുടെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള ചേരമ്പാടി കോരഞ്ചാലിലാണ് സംഭവം നടന്നത്. കാട്ടാന ആക്രമണം നടന്ന സ്ഥലം തമിഴ്നാട് അതിർത്തിക്കുള്ളിലാണ്. ചേരമ്പാടി സ്വദേശി കുമാരൻ എന്ന 45 കാരനാണ് കൊല്ലപ്പെട്ടത്. ചേരമ്പാടി ചപ്പന്തോടുള്ള വീട്ടിൽ ചേരമ്പാടിയിലേക്ക് നടന്നുപോവുകയായിരുന്നു കുമാരൻ.

ഈ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ കുമാരൻ മരണമടഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തമിഴ്നാട് പൊലീസും തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്ഥിരമായി കാട്ടാന ശല്യമുള്ള മേഖലയാണ് ഇവിടം. 2023 ജൂലൈ മാസത്തിൽ തദ്ദേശവാസിയായിരുന്ന ഒരു യുവതി ഇവിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്

Follow Us:
Download App:
  • android
  • ios