മുല്ലൂർ വിരാലിവിള റോഡരികത്ത് വീട്ടിൽ ബിമൽകുമാറിനെയാണ് തിങ്കളാഴ്ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കെഎസ്ഇബി ഉദ്യാഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെക്കെതിരെ പരാതി നൽകി സഹോദരൻ. മുല്ലൂർ വിരാലിവിള റോഡരികത്ത് വീട്ടിൽ ബിമൽകുമാറി (46) നെയാണ് തിങ്കളാഴ്ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം വീട്ടിൽ ബിമൽകുമാറും ഭാര്യയും തമ്മിൽ ബഹളം നടന്നുവെന്നും മക്കളെ ഉപേക്ഷിച്ച് ഇയാളുടെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയതിൽ മനംനൊന്താണ് ആത്മഹത്യയെന്നും പരാതിയിൽ ആരോപിക്കുന്നത്. തന്‍റെ സഹോദരന്‍റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ഭാര്യയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിമൽകുമാറിന്‍റെ സഹോദരൻ ബിനു വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്നതിനാൽ പരാതിയും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

പശുക്കിടാവെന്ന് കരുതി മൈൻഡ് ചെയ്തില്ല, വീട്ടുമുറ്റത്ത് എത്തിയിരുന്ന വില്ലനെ കണ്ടപ്പോൾ കരുവാറ്റയിൽ ആശങ്ക

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം