ബിജുകുമാർ സഞ്ചരിച്ച ബൈക്ക്  നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.

അഞ്ചൽ: കൊല്ലം അഞ്ചൽ വയലാ ആലുമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അലയമൺ സ്വദേശി ബിജുകുമാറാണ് (48) മരിച്ചത്. കടയ്ക്കൽ ശിവക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനാണ് ബിജുകുമാർ. ബിജുകുമാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ബിജുകുമാർ അപകട സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.

Read More :  'ടച്ചിങ്സ് എടുക്കുന്നോടാ'; പത്തനംതിട്ടയിൽ ബാറിന് മുന്നിൽ യുവാക്കൾ തമ്മിൽ തല്ലി, ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചു