ആടുകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ആക്രമിച്ച ജീവിയെ കണ്ടില്ല. ആക്രമിച്ചത് വന്യ ജീവി ആണെന്നാണ് സംശയം. 

കോഴിക്കോട്: കോഴിക്കോട് ബാലുശേരിയില്‍ അഞ്ച് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു. ചീക്കിലോട് കരുമ്പാക്കണ്ടി മജീദിന്‍റെ വീട്ടിലെ ആടുകളെയാണ് കൊന്നത്. ആകെ ആറ് ആടുകളാണ് ഉണ്ടായിരുന്നത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൂട്ടിനകത്ത് കയറിയാണ് ആടുകളെ കടിച്ചിരിക്കുന്നത്. ആടുകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പക്ഷെ ആക്രമിച്ച ജീവിയെ കണ്ടില്ല. ആക്രമിച്ചത് വന്യ ജീവി ആണെന്നാണ് സംശയം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്