പ്രഭാകരൻ വർഷങ്ങളായി മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ സ്പിരിറ്റ് എത്തിച്ച് വ്യാജമദ്യം ഉണ്ടാക്കി എത്തിക്കുന്ന ആളാണെന്നുംഇയാൾ നിരവധി അബ്കാരി കേസുകളിലെ പ്രതിയാണെന്നും ഇയാൾക്കായി അന്വേഷണം ഉർജിതപ്പെടുത്തിയാതായും എക്സൈസ് ഇൻസ്പക്ടർ പറഞ്ഞു.
മൂന്നാർ: മുന്നാർ നൈമക്കാട് എസ്റ്റേറ്റിൽ നിന്നും 50 ലിറ്റർ സ്പിരിറ്റും70 ലിറ്റർ കളർ ചേർത്ത വ്യാജമദ്യവും പിടികുടി. നിരവധി അബ്കാരി കേസുകളിലെ പ്രതിയായ നൈമക്കാട് സ്വദേശി പ്രഭാകരൻ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇടുക്കി എക്സൈസ് ഇൻ്റലിജെൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തെ തുടർന്നായിരുന്നു മൂന്നാർ എക്സൈസ് സംഘം പ്രഭാകരന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ 50 ലിറ്റർ സ്പിരിറ്റും,70 ലിറ്റർ കളർചേർത്ത വ്യാജമദ്യവും കണ്ടെടുത്തു. എന്നാൽ പ്രതി രക്ഷപ്പെട്ടെന്ന് എക്സൈസ് ഇൻസ്പക്ടർ എ പി ഷിഹാബ് പറഞ്ഞു
പ്രഭാകരൻ വർഷങ്ങളായി മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ സ്പിരിറ്റ് എത്തിച്ച് വ്യാജമദ്യം ഉണ്ടാക്കി എത്തിക്കുന്ന ആളാണെന്നും
ഇയാൾ നിരവധി അബ്കാരി കേസുകളിലെ പ്രതിയാണെന്നും ഇയാൾക്കായി അന്വേഷണം ഉർജിതപ്പെടുത്തിയാതായും എക്സൈസ് ഇൻസ്പക്ടർ പറഞ്ഞു. ഐ ബി പ്രിവന്റ് ഓഫിസർ എസ് ബാലസുബ്രമണ്യൻ, ദേവികുളം റേഞ്ചിലെ പ്രിവന്റ് ഓഫിസർമരായ പി ഒ സാഗർ, ബിജു മാത്യു, സിവിൽ എക്സൈസ് ഓഫിസർമരായ അരുൺ, റോജിൻ, സെൽവകുമാർ, സുനിൽ, ജസിൽ, ബിന്ദുമോൾ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
