സിഗ്‌നേച്ചര്‍ ബി.ആര്‍.എം.200 എന്ന പേരിലുള്ള റാലിയില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള 50 പേര്‍ പങ്കെടുത്തു.

ഇടുക്കി: സൈക്കിള്‍ സവാരിയിലൂടെ ആരോഗ്യം സംരക്ഷിക്കുക, വാഹനങ്ങള്‍ വഴിയുള്ള അന്തരീക്ഷ മലിനീകരണം ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി കൊച്ചിയില്‍ നിന്നാരംഭിച്ച സൈക്കിള്‍ റാലിക്ക് മൂന്നാറില്‍ സ്വീകരണം നല്‍കി. കൊച്ചിന്‍ ബൈക്ക്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. 

തലയില്‍ കുപ്പി കുടുങ്ങി ദുരിതത്തിലായി തെരുവ് നായക്ക് രക്ഷകരായി എമര്‍ജെന്‍സി റെസ്‌ക്യു ടീം

സിഗ്‌നേച്ചര്‍ ബി.ആര്‍.എം.200 എന്ന പേരിലുള്ള റാലിയില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള 50 പേര്‍ പങ്കെടുത്തു. ഞായറാഴ്ച വെളുപ്പിന് അഞ്ച് മണിക്ക് നെടുമ്പാശേരിയില്‍ നിന്നാരംഭിച്ച റാലി പതിനൊന്നിന് മൂന്നാറിലെത്തി. പഴയ മൂന്നാര്‍ എച്ച്.എ.സി.റ്റി. സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സബ് കളക്ടര്‍ എസ്.പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ റാലിക്ക് സ്വീകരണം നല്‍കി. 

ഇടുക്കി നെടുങ്കണ്ടത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളികള്‍ക്ക് പരുക്ക്

വളരെ നല്ല അനുഭവമാണ് സൈക്കിള്‍ റാലിയില്‍ നിന്നും ലഭിച്ചതെന്ന് റാലിയില്‍ പങ്കെടുത്ത ജോര്‍ജ്ജ് റേഗന്‍, സാം വര്‍ഗീസ് എന്നിവര്‍ പറഞ്ഞു. കെസ്ട്രല്‍ അഡ്വഞ്ചേഴ്‌സ് സി.ഇ.ഒ.സെന്തില്‍കുമാര്‍, കൊച്ചിന്‍ ബൈക്ക്‌സ് ക്ലബ്ബ് സെക്രട്ടറി വിന്‍ഷാദ് അസീസ്, അജിത് വര്‍മ എന്നിവര്‍ പങ്കെടുത്തു. ഉച്ചയോടെ റാലി കൊച്ചിക്ക് മടങ്ങി.

ശുചിമുറി മാലിന്യം തള്ളിയതിനെ തുടര്‍ന്ന് കൃഷി നശിച്ചു