വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസർ റ്റി.ജി. ബിനീഷ്കുമാർ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി.

വൈക്കം: കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിലായി.അസിസ്റ്റന്റ് ലേബർ ഓഫീസർ റ്റി.ജി. ബിനീഷ്കുമാറാണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് സ്വദേശിയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം നടപടി സ്വീകരിച്ചത്.പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാന വ്യാപകമായി വിജിലൻസ് നടപ്പിലാക്കി വരുന്ന 'പ്രൊജക്ട് സീറോ'യുടെ ഭാഗമായാണ് റെയ്ഡും അറസ്റ്റും നടത്തിയത്.ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓഫീസിനെ സമീപിക്കുന്നവരിൽ നിന്നും ബിനീഷ്കുമാർ നിരന്തരം കൈക്കൂലി വാങ്ങിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന് മുൻപും പലതവണയായി ഗൂഗിൾ പേ വഴിയും ഇയാൾ കൈക്കൂലി വാങ്ങിയിട്ടുള്ളതായി വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.