കൊല്ലം: ലോകത്തെ ഏറ്റവും വലിയ ചക്ക വിളഞ്ഞത് കൊല്ലം അഞ്ചലില്‍. ഇടമുളക്കല്‍ പഞ്ചായത്തിലെ നെടുവിള പുത്തന്‍വീട്ടില്‍ ജോണിക്കുട്ടിയുടെ വീട്ടിലാണ് ഭീമന്‍ തേന്‍വരിക്കച്ചക്ക കായ്ച്ചത്. 51.5 കിലോ ഭാരവും 97 സെന്റിമീറ്റര്‍ നീളവുമുള്ള ചക്ക, ഇതുവരെയുള്ളതില്‍ ഏറ്റവും വലിയതാണ്. പുണെയിലെ ചക്കക്കായിരുന്നു വലിപ്പത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം. 42.72 കിലോ തൂക്കവും 57.15 നീളവുമുണ്ടായിരുന്നു പുണെ ചക്കക്കായിരുന്നു ഗിന്നസ് റെക്കോര്‍ഡ്.

ഭീമന്‍ ചക്ക ബന്ധുക്കളുടെ സഹായത്തോടെ കയറില്‍ക്കെട്ടിയാണ് ഇറക്കിയത്. തൂക്കി നോക്കിയ ശേഷം തുടര്‍ന്ന് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ് അധികൃതരെ അറിയിച്ചു. വരുംദിവസങ്ങളില്‍ ചക്കയളക്കാന്‍ ഗിന്നസ് റെക്കോഡ്‌സ് അധികൃതര്‍ എത്തുമെന്ന് ജോണിക്കുട്ടി വ്യക്തമാക്കി. ഭീമന്‍ ചക്ക കാണാന്‍ നിരവധി പേരാണ് എത്തുന്നത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി ജീവനക്കാരനാണ് ജോണിക്കുട്ടി.