തീയിട്ടപ്പോൾ വസ്ത്രത്തിലേക്ക് പടർന്നായിരുന്നു അപകടം.
കണ്ണൂർ: പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കണ്ണൂർ പാവന്നൂർ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിലെ കലിക്കോട്ട് വളപ്പിൽ ഉഷ (52) യാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച വീട്ടിൽ ചപ്പ് ചവറുകൾക്ക് തീയിട്ടപ്പോൾ വസ്ത്രത്തിലേക്ക് പടർന്നായിരുന്നു അപകടം. പരിയാരത്ത് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
