ആത്മഹത്യയുടെ വക്കിലെത്തിയ പെൺകുട്ടിയും മാതാവും അനിയനും കൂടി കായംകുളം സി ഐ സാബു പി കെയ്ക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ ആക്ട് പ്രകാരവും ബലാത്സഗ ശ്രമത്തിനും കേസെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്
കായംകുളം: കായംകുളം സ്വദേശിയായ 19 കാരിയായ മകളെ കഴിഞ്ഞ 3 വർഷമായി ശാരീരികവും മാനസികവുമായി പീഠിപ്പിച്ചു വന്ന 52 കാരനായ പിതാവിനെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. നിരന്തരം മദ്യപിച്ച് വീട്ടിൽ വന്ന് പെൺകുട്ടിയേയും സഹോദരനേയും അമ്മയേയും ഉപദ്രവിക്കുന്ന പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്‌നതാ പ്രദർശനം നടത്തുകയും ചെയ്യുമായിരുന്നു.
ഉപദ്രവം സഹിക്കവയ്യാതെ പെൺകുട്ടിയുടെ അമ്മ പ്രതിയുടെ സഹോദരങ്ങളെ വിവരം അറിയിച്ചിരുന്നു. ഇവർ പ്രതിയെ കണ്ട് ഇനി മേലിൽ ഇത്തരത്തിൽ ആവർത്തിക്കരുതെന്ന് പല തവണ താക്കീത് നൽകിയിരുന്നുവെങ്കിലും ഇയാളുടെ ഉപദ്രവം കൂടുകയായിരുന്നു.
ആത്മഹത്യയുടെ വക്കിലെത്തിയ പെൺകുട്ടിയും മാതാവും അനിയനും കൂടി കായംകുളം സി ഐ സാബു പി കെയ്ക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ ആക്ട് പ്രകാരവും ബലാത്സഗ ശ്രമത്തിനും കേസെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
