സഹോദരിയുടെ വീട്ടില്‍ വെച്ച്  പ്രതി തന്‍റെ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ചേര്‍ത്തല: ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മധ്യവയസ്‌ക്കനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 18ാം വാര്‍ഡില്‍ അറക്കല്‍ വീട്ടില്‍ ലിയോണ്‍(കൊച്ചുമോന്‍-59) നെയാണ് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 23നായിരുന്നു പീഡനശ്രമം നടന്നത്. സഹോദരിയുടെ വീട്ടില്‍ വെച്ച് പ്രതി തന്‍റെ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona