ഹരിപ്പാട്: ജോലി ചെയ്യുന്നതിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീട്ടിലെത്തിയ ആൾ മരിച്ചു. മുതുകുളം ചേപ്പാട് കന്നിമേൽ പുലിക്കുളത്ത് തറയിൽ രാധാകൃഷ്പിളള(52) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ ചിങ്ങോലി എൻ.ടി.പി.സി. ജങ്ഷന് കിഴക്കുഭാഗത്ത് ഗ്രാവൽ ജോലി ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം തോന്നിയത്. തുടർന്ന് വീട്ടിലെത്തിയ ഇയാൾക്ക് അസ്വസ്ഥത വീണ്ടും മൂർച്ഛിച്ചു. ഉടൻ തന്നെ വീട്ടുകാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

മലപ്പുറം ജില്ലയിൽ 25 പേര്‍ക്ക് കൂടി കൊവിഡ്; ഒമ്പത് ഉറവിടമറിയാത്ത രോഗികൾ

കോട്ടയത്ത് ഒമ്പത് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം