മലപ്പുറം:  ജില്ലയില്‍ 25 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ തന്നെ ഒമ്പത് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന മൂന്ന് പേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്.

ജൂലൈ 14 ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ സ്വദേശിനിയുമായി ബന്ധമുണ്ടായ താനൂര്‍ സ്വദേശി (21), ജൂണ്‍ 28 ന് രോഗബാധ സ്ഥിരീകരിച്ച ശുകപുരം ആശുപത്രിയിലെ ഡോക്ടറുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (42), എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധയുണ്ടായ വെളിയങ്കോട് സ്വദേശി (70), പെരുവള്ളൂര്‍ സ്വദേശി (38), കരുളായി സ്വദേശി (26), കൂട്ടിലങ്ങാടി സ്വദേശിയായ 108 ആംബുലന്‍സ് ഡ്രൈവര്‍ (24), വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്ക് ഊരകം സ്വദേശി (48), ചീക്കോട് സ്വദേശിനിയായ സ്വകാര്യ ലാബ് ജീവനക്കാരി (26), തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ഡോക്ടര്‍ മഞ്ചേരി സ്വദേശി (24), പൊന്നാനി താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ പൊന്നാനി സ്വദേശി (60), ഇരുവേറ്റിയിലെ കോവിഡ് കെയര്‍ സെന്ററില്‍ സേവനത്തിലുണ്ടായിരുന്ന കാവനൂര്‍ സ്വദേശിയായ അധ്യാപകന്‍ (39) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

തിരിച്ചിറപ്പള്ളിയില്‍ നിന്നെത്തിയ തെന്നല സ്വദേശി (63), കര്‍ണ്ണാടകയില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (25), ബംഗളൂരുവില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (41) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

ദമാമില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (52), റിയാദില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (39), ജിദ്ദയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (29), കുവൈത്തില്‍ നിന്നെത്തിയ വളാഞ്ചേരി സ്വദേശി (53), ദുബായില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (41), റിയാദില്‍ നിന്നെത്തിയ പുഴക്കാട്ടിരി സ്വദേശി (53), ജിദ്ദയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി (29), ജിദ്ദയില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശി (44), ദോഹയില്‍ നിന്നെത്തിയ വെളിയങ്കോട് സ്വദേശി (45), മസ്‌കറ്റില്‍ നിന്നെത്തിയ വളവന്നൂര്‍ സ്വദേശി (39), ജിദ്ദയില്‍ നിന്നെത്തിയ പറപ്പൂര്‍ സ്വദേശി (58) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 32 പേര്‍ കൂടി ഇന്ന് (ജൂലൈ 17) രോഗമുക്തരായി. രോഗബാധിതരായി 565 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,198 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.