കോഴിക്കോട്: ഇന്ന് പുതുതായി വന്ന 566 പേര്‍ ഉള്‍പ്പെടെ കോഴിക്കോട് ജില്ലയില്‍ 13763 ആളുകള്‍ കൊവിഡ് നിരീക്ഷണത്തില്‍. ജില്ലയില്‍ ഇതുവരെ 68707 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 81 പേര്‍ ഉള്‍പ്പെടെ 406 ആളുകള്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 172 പേര്‍ മെഡിക്കല്‍ കോളേജിലും 111 ആളുകള്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുമാണ്. 123 പേര്‍ എന്‍.ഐ.ടി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും നിരീക്ഷണത്തിലാണ്. 39 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 1677 സ്രവ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആകെ 31012 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 29033 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. ഇതില്‍ 28403 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്‌ക്കയച്ച സാമ്പിളുകളില്‍ 1979 പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.

കൊവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളില്‍ 68 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 107 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 140 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സിയിലും നാല് പേര്‍ കണ്ണൂരിലും, മൂന്ന് പേര്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. കൂടാതെ രണ്ട് തിരുവനന്തപുരം സ്വദേശികള്‍, ഒരു മലപ്പുറം സ്വദേശി, രണ്ട് പത്തനംതിട്ട സ്വദേശികള്‍, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ എഫ്.എല്‍.ടി.സിയിലും ഒരു തൃശൂര്‍ സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

ജില്ലയില്‍ ഇന്ന് വന്ന 294 പേര്‍ ഉള്‍പ്പെടെ ആകെ 6836 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 657 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും, 6092 പേര്‍ വീടുകളിലും, 87 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 79 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 19444 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

24 മണിക്കൂറിൽ 593 കേസുകൾ,രണ്ട് മരണം: കൊവിഡ് കുരുക്കിൽ കേരളം