Asianet News MalayalamAsianet News Malayalam

നിരവധി തവണ പിടിയിലായിട്ടും ഒരു മാറ്റവുമില്ല, 21 ലിറ്റര്‍ കുപ്പി മദ്യവുമായി 57കാരന്‍ പിടിയില്‍

ഇരുപത്തിയൊന്ന് ബോട്ടിലുകളിലായി 21 കുപ്പികളിലായി 21 ലിറ്റര്‍ മദ്യമാണ് ബാലനില്‍ നിന്ന് കണ്ടെടുക്കാനായത്. സ്ഥിരം ലഹരി വില്‍പ്പനക്കാരനാണ് പ്രതിയെന്ന് എക്‌സൈസ്

57 year old man held with 21 litre bottle alcohol in wayanad, excise says repeated offender etj
Author
First Published Aug 31, 2023, 1:46 PM IST

സുല്‍ത്താന്‍ബത്തേരി: ഓണത്തിന് കൂടിയ നിരക്കില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ സൂക്ഷിച്ചിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി മധ്യവയസ്കനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുത്തങ്ങക്കടുത്ത കല്ലൂര്‍ അറുപത്തിയേഴ് സ്വദേശി കാഞ്ഞിരക്കാട്ട് വീട്ടില്‍ സി. ബാലനാണ് ബീനാച്ചിയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനക്കിടെ അറസ്റ്റിലായത്. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയായിരുന്നു ഇത്.

ഇരുപത്തിയൊന്ന് ബോട്ടിലുകളിലായി 21 കുപ്പികളിലായി 21 ലിറ്റര്‍ മദ്യമാണ് ബാലനില്‍ നിന്ന് കണ്ടെടുക്കാനായത്. സ്ഥിരം ലഹരി വില്‍പ്പനക്കാരനാണ് പ്രതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിരവധി അബ്കാരി കേസുകളില്‍ നിലവില്‍ ബാലന്‍ പ്രതിയാണ്. പ്രതിയെ സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ എം.എ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിവന്‍.പി പി. ഷെഫീഖ് എം.ബി, ബാബു ആര്‍ സി എന്നിവരും ഉണ്ടായിരുന്നു.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരുന്നു. ആര്യനാട് എക്‌സൈസ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,000 ലിറ്റര്‍ കോടയും 35 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളുമാണ് എക്സൈസ് പിടികൂടി നശിപ്പിച്ചത്. ചിറയിന്‍കീഴ് നടത്തിയ പരിശോധനയില്‍ നാലര ലിറ്റര്‍ ചാരായവും 20 ലിറ്റര്‍ വാഷും 75 ലിറ്റര്‍ കോടയുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയില്‍ നടത്തിയ പരിശോധനയില്‍ വലിയ രീതിയിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. ഇതുവരെ പൊലീസ്, ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരുടെ നേതൃത്വത്തില്‍ 70.1 ലിറ്റര്‍ മദ്യവും എക്‌സൈസ് വകുപ്പിന്റെ പരിശോധനയില്‍ 1564.53 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios