വീട്ടിൽ അച്ഛനും അമ്മൂമ്മയ്ക്കും ഒപ്പം താമസിക്കുകയായിരുന്ന യുവതിയെയാണ് സ്വന്തം അച്ഛൻ തന്നെ ശല്യം ചെയ്തത്. 

തിരുവനന്തപുരം: 30 വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 58 വയസുകാരനായ പിതാവിനെ ആര്യനാട് പൊലിസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം വീട്ടില്‍ അച്ഛനും അമ്മൂമ്മക്കും ഒപ്പം കഴിയുകയായിരുന്ന യുവതിയെയാണ് പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ അമ്മ ഇയാളെ വർഷങ്ങൾക്കു മുമ്പേ ഉപേക്ഷിച്ച് പോയിരുന്നു. 

വീട്ടിൽ നിൽക്കുമ്പോൾ പിതാവിന്റെ ശല്ല്യം പതിവായതോടെ‍യാണ് ഗത്യന്തരമില്ലാതെ യുവതി പരാതിയുമായി എത്തിയതെന്ന് ആര്യനാട് പൊലീസ് അറിയിച്ചു. തുടർന്ന് ആര്യനാട് ഇന്‍സ്‌പെക്ടര്‍ വി.എസ്.അജീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പിതാവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം