വൈദ്യപരിശോധനക്കായി താലൂക്കശുപത്രിയിലെത്തിച്ചപ്പോഴാണ് ഒരുസംഘം അവിടെയെത്തി സംഘർഷമുണ്ടാക്കാൻ ശ്രമിച്ചത്. ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. അക്രമിസംഘത്തിൽ നിന്നും രണ്ട് വടിവാളുകളും കണ്ടെടുത്തിട്ടുണ്ട്.

കായംകുളം: ഗുണ്ടാനേതാവിന്റെ വീട്ടിൽ അക്രമം നടത്താൻ എത്തിയ ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വൈദ്യപരിശോധനക്ക് താലൂക്കാശുപത്രിയിലെത്തിയപ്പോൾ സംഘർഷമുണ്ടാക്കാനെത്തിയവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. എരുവ കോട്ടയിൽ ഫിറോസ്ഖാൻ (ഷിനു 30), കണ്ണംപള്ളി ഭാഗംകാട്ടിശേരി ഷമീം (24), വളയക്കകത്ത് സഫ്ദർ (24), കണിയാൻറയ്യത്ത് അജ്മൽ (21), കടേശേരിൽ ഹാഫിസ് (ജിമോൻ 26),കൊല്ലമ്പറമ്പിൽ നിഷാദ് (22) എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് പുലർച്ചെ മൂന്നേകാലോടെ ആറംഗ സംഘം ഇവരുമായി ശത്രുതയുള്ള എരുവ ജിജീസിൽ ആഷിക്കിന്റെ (തക്കാളി) വീട്ടിൽ മാരകായുധങ്ങളുമായി എത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അക്രമിസംഘത്തിലെ നാലുപേരെ കസ്റ്റഡിയിലെടുത്തു. പിന്നിട് മറ്റു രണ്ടു പേരും കൂടെ പിടിയിലായി. വൈകിട്ട് നാലരയോടെ ഇവരെ വൈദ്യപരിശോധനക്കായി താലൂക്കശുപത്രിയിലെത്തിച്ചപ്പോഴാണ് ഒരുസംഘം അവിടെയെത്തി സംഘർഷമുണ്ടാക്കാൻ ശ്രമിച്ചത്.

ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. അക്രമിസംഘത്തിൽ നിന്നും രണ്ട് വടിവാളുകളും കണ്ടെടുത്തിട്ടുണ്ട്. മുൻവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പത്തോളം കേസുകളിലെ പ്രതിയും രണ്ടു പ്രാവശ്യം കാപ്പാ നിയമപ്രകാരം അറസ്റ്റിലാകുകയും ചെയ്തിട്ടുള്ള ആളാണ്ആഷിക്ക് എന്നും പൊലീസ് അറിയിച്ചു.