ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. അത്തോളി പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് അത്തോളി കണ്ണിപ്പൊയിലില്‍ ആളൊഴിഞ്ഞ പറമ്പില്‍നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. സുബേദാര്‍ മാധവക്കുറുപ്പ് റോഡിന് സമീപത്തെ പറമ്പില്‍ നിന്നാണ് പഴക്കം ചെന്ന ആറു വെടിയുണ്ടകള്‍ കണ്ടെത്തിയത്. പറമ്പില്‍ നിന്നും മണ്ണെടുക്കുന്നതിനിടെ അയല്‍വാസിയാണ് വെടിയുണ്ടകള്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. അത്തോളി പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

Asianet News Live | Malayalam News | PV Anvar | Hema Committee | ഏഷ്യാനെറ്റ് ന്യൂസ്>