കൂടുംബാംഗങ്ങള്‍ രാത്രിയില്‍ ഉറങ്ങികിടക്കുമ്പോഴാണ് അക്രമിച്ച് അതിക്രമിച്ച് വീടുകളില്‍ കയറിയത്. കൊലപാതകം നടത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി ഷാനും ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറുള്ളതായാണ് സൂചന.  ഭാര്യ തന്നോട് വഴക്കിടുന്നതിന് കാരണക്കാര്‍ ഭാര്യാ വീട്ടുകാരാണെന്നാണ് ഷാന്‍ ധരിച്ചിരുന്നത്.

ഇടുക്കി: ആനച്ചാലില്‍ ആറ് വയസുകാരനെ (six year old boy) കൊലപെടുത്തിയ (murder) പ്രതി (accused) വീട്ടിലെത്തിയത് കുടുംബത്തിലെ എല്ലാവരേയും വകവരുത്തുക എന്നലക്ഷ്യത്തോടെ. കൊല്ലപെട്ട അനുജന്റെയും പരുക്കേറ്റ് കിടക്കുന്ന അമ്മയുടേയും മുന്‍പിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന സഹോദരിയെ ബന്ധിയാക്കി വെച്ച് മര്‍ദ്ധിച്ചു. 

കൂടുംബാംഗങ്ങള്‍ രാത്രിയില്‍ ഉറങ്ങികിടക്കുമ്പോഴാണ് അക്രമിച്ച് അതിക്രമിച്ച് വീടുകളില്‍ കയറിയത്. കൊലപാതകം നടത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി ഷാനും ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറുള്ളതായാണ് സൂചന. ഭാര്യ തന്നോട് വഴക്കിടുന്നതിന് കാരണക്കാര്‍ ഭാര്യാ വീട്ടുകാരാണെന്നാണ് ഷാന്‍ ധരിച്ചിരുന്നത്. ഇതേ തുടര്‍ന്നുണ്ടായ പകയാണ്, ഒരു കുടുംബത്തിലെ എല്ലാവരേയും വകവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണത്തിലേയ്ക്ക് വഴി തെളിച്ചത്. 

കുടുംബ വഴക്ക് പതിവായിരുന്നുവെന്ന് മരിച്ച അല്‍ത്താഫിന്റെ പിതാവ് റിയാസ് പറഞ്ഞു. ഷാന്റെ ഭാര്യാ മാതാവ് സൈനബയും ഭാര്യാ സഹോദരി സഫിയയും ആനച്ചാല്‍ ആമകണ്ടത്ത് അടുത്തടുത്ത വീടുകളിലായാണ് കഴിഞ്ഞിരുന്നത്. വയോധികയായ സൈനബയ്ക്ക്, രാത്രി കാലങ്ങളില്‍ കൂട്ട് കിടന്നിരുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടില്‍ എത്തിയ മുഹമ്മദ് ഷാന്‍, പുറകിലത്തെ വാതില്‍ പൊളിച്ച് അകത്ത് കടന്നു. 

ഉറങ്ങി കിടക്കുകയായിരുന്ന ആറ് വയസുകാരന്‍ അല്‍ത്താഫിന്റെയും തന്റെ ഭാര്യാ സഹോദരിയായ സഫിയയുടേയും തലയ്ക്ക്, ചുറ്റിക കൊണ്ട് ശക്തിയായി അടിച്ചു. ഇരുവരും മരണപെട്ടു എന്ന് വിശ്വസിച്ചാണ്, പിന്നീട് ഷാന്‍ ഭാര്യാ മാതാവിന്റെ വീട്ടിലേയ്ക്ക് പോയത്. ഇവിടെയെത്തി സൈനബയുടേയും തലയ്ക്ക് ചുറ്റിക ഉപയോഗിച്ച് അടിച്ചു. 

സഫിയയുടെ മകള്‍ ആഷ്‌നിയെ സൈനബയുടെ വിട്ടീല്‍ നിന്നും വലിച്ചിഴച്ച്, സഫിയയുടെ വീട്ടില്‍ എത്തിച്ചു. ആക്രമണത്തിന് ഇരയായി കിടക്കുന്ന അമ്മയുടേയും അനുജന്റെയും മുന്‍പിലിട്ട് ക്രൂരമായി മര്‍ദ്ധിച്ചു. കൊല്ലുമെന്ന് ഭീഷണി പെടുത്തി. തുടര്‍ന്ന് കുട്ടിയെ പുറത്തേയ്ക്ക് വലിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കുതറിമാറിയ പെണ്‍കുട്ടി സമീപത്തെ കമ്പിവേലി കടന്ന് ഇരുളില്‍ ഒളിയ്ക്കുകയായിരുന്നു. പുലര്‍ച്ചെ ആറ് മണിയോടെയാണ് സമീപത്തെ വീട്ടില്‍ എത്തി ആഷ്‌നി സഹായം അഭ്യര്‍ത്ഥിച്ചത്.