ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കൊല്ലങ്കോട് പൊലീസ് കേസെടുത്തു.

പാലക്കാട്: കൊല്ലങ്കോടിന് സമീപം ബംഗ്ലാമേടിൽ കവുങ്ങുകൾ വെട്ടിനശിപ്പിച്ചതായി പരാതി. ബംഗ്ലാമേട് സ്വദേശി ബൈജുവിൻ്റെ 60 കവുങ്ങുകളാണ് നശിപ്പിച്ചത്. കായ്ക്കാറായ കവുങ്ങുകളുടെ തല വെട്ടിക്കളഞ്ഞ നിലയിലാണ്. കൊല്ലങ്കോട് പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ആരാണ് കവുങ്ങുകള്‍ വെട്ടിനശിപ്പിച്ചതെന്ന് അറിയില്ല. ഈ പ്രദേശം കൃഷി സ്ഥലമാണ്. തൊട്ടടുത്ത് വീടുകളില്ല. കൊല്ലങ്കോട് പൊലീസ് ബൈജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി.

'അതെയ് ഇത് കേരള പൊലീസിന്‍റെ സൈബർ ഹെൽപ്‍ലൈൻ നമ്പറാ, നിനക്കുള്ള ഒടിപി അവിടെ നിന്നു വരും'; വീഡിയോ

YouTube video player