ഇന്ന് വന്ന 119 പേര്‍ ഉള്‍പ്പെടെ ആകെ 3538 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 395 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 3074 പേര്‍ വീടുകളിലും 69 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി 627 പേർ കൂടി നിരീക്ഷണത്തിൽ വന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി അറിയിച്ചു. ഇപ്പോൾ ആകെ 11,342പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 37,486 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് പുതുതായി 20 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 7 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും നിരീക്ഷണത്തിൽ വന്നു. ഇതോടെ മെഡിക്കൽ കോളേജിൽ 90 പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ 75 പേരും ഉൾപ്പെടെ 165 പേർ ആശുപത്രിയിൽ നീരീക്ഷണത്തിൽ ഉണ്ട്. 25 പേർ ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ആയി. 

ഇന്ന് വന്ന 119 പേര്‍ ഉള്‍പ്പെടെ ആകെ 3538 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 395 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 3074 പേര്‍ വീടുകളിലും 69 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 86 പേര്‍ ഗര്‍ഭിണികളാണ്.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 6 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 222 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 1824 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 5578 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.