ആലപ്പുഴ: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്നു വീണ് മരിച്ചു. മുതുകുളം പതിനാലാം വാർഡിൽ കാവ് പറമ്പിൽ വടക്കതിൽ ശിവരാമൻ (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ കളരി ക്ഷേത്രത്തിന്  സമീപമുള്ള വീട്ടിൽ മെഷീൻ ഉപയോഗിച്ച് തെങ്ങു കയറുന്നതിനിടയിലാണ് വീണു പരിക്കേറ്റത്. ഉടൻതന്നെ മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.