റോഡിലെ കുഴിയിൽ വീഴാതിരിക്കുന്നതിനായി വെട്ടിച്ച് മാറ്റിയ ബൈക്ക് തെന്നിമറിഞ്ഞ് എതിരെവന്ന ഓട്ടോറിക്ഷക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികരനാണ് കൊല്ലപ്പെട്ടത്

ബാലരാമപുരം: തിരുവനന്തപുരം ബാലരാമപുരത്ത് അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു ജീവൻ. ബാലരാമപുരം കാട്ടക്കട റോഡിലെ കുഴികൾ കുരുതികളം ആകുമ്പോഴും നടപടി സ്വീകരിക്കാതെ കണ്ണ് അടയ്ക്കുന്ന അധികൃതരുടെ അനാസ്ഥയിലാണ് ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ വീഴാതിരിക്കുന്നതിനായി വെട്ടിച്ച് മാറ്റിയ ബൈക്ക് തെന്നിമറിഞ്ഞ് എതിരെവന്ന ഓട്ടോറിക്ഷക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികരന്‍ മരിച്ചു. 

മാറനല്ലൂര്‍ ഊരുട്ടമ്പലം കൊല്ലാലംകോട് രാജേശ്വരി ഭവനിൽ ഗംഗാധരന്‍ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറിന് ബാലരാമപുരം കാട്ടാക്കട റോഡില്‍ തേമ്പാ മുട്ടത്ത് വച്ചായിരുന്നു അപകടം. ഭാര്യ രാജേശ്വരിയെ ബൈക്കിന് പിറകിലിരുത്തി വീട്ടിലേക്ക് മടങ്ങമ്പോഴായിരുന്നു അപകടം. ബൈക്ക് തെന്നി വീണ് ഗംഗാധരനും ഭാര്യയും എതിരെ വന്ന ഓട്ടോറിക്ഷയ്ക്കടിയിൽപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗംഗാധരന്‍ മരണപ്പെടുകയായിരുന്നു. 

അപകട ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദളിത് കോണ്‍ഗ്രസ് കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റാണ് ഗംഗാധരന്‍. ബാലരാമപുരം കാട്ടക്കട റോഡില്‍ ചെറുതും വലുതുമായ നിരവധി കുഴികൾ ഉണ്ടെങ്കിലും ജന പ്രതിനിധികളും അധികൃതരും തിരിഞ്ഞ് നോക്കാറില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. റോഡ് വെട്ടിപ്പൊളിച്ച ടാറിംഗ് നടത്താതെ അലക്ഷ്യമായിട്ടിട്ടിരിക്കുന്നതും ഈ റോഡിലെ സ്ഥിരം കാഴ്ചയാണ്. ഇനിയെങ്കിലും റോഡിലെ കുഴികളില്‍ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ അധികൃതരുടെ ശ്രദ്ധയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യവും.

റോഡ് മുറിച്ച് കടക്കുമ്പോള്‍ ബസിന് അടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി

വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ കാറും സൂപ്പർഫാസ്റ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 2 പേരുടെ നില ​ഗുരുതരം