ലൈംഗിക ആക്രമണത്തിൽ പരിക്കേറ്റ വയോധികയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിതുര - തൊളിക്കോട് - മലയടി ഉന്നതിയിലാണ് സംഭവമുണ്ടായത്. നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്
തിരുവനന്തപുരം: വിതുരയിൽ മദ്യലഹരിയിൽ 69 കാരിയെ ക്രൂരമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. മലയടി ഉന്നതിയിൽ താമസിക്കുന്ന വൃദ്ധയാണ് പീഡനത്തിനിരയായത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. സംഭവത്തിൽ പറണ്ടോടു സ്വദേശി നജീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് ബന്ധുവിനെ കാണാനെത്തിയതാണ് ഇയാളെന്ന് പൊലീസ് പറയുന്നു. പുറത്ത് പോയ വയോധികയുടെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യയെ നജീം ഉപദ്രവിക്കുന്നത് ആണ് കണ്ടത്. തുടർന്ന് ഇയാളെ തടഞ്ഞു വച്ചു ബഹളം കൂട്ടി നാട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് പൊലീസിന് കൈമാറുകയായിരുന്നു. പരിക്കേറ്റ വൃദ്ധയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

.


