കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കൊടി കെട്ടാന്‍ വേണ്ടി നാട്ടിയ കമുകില്‍ അല്‍പ്പം കൂടി നീളം കിട്ടാന്‍ വേണ്ടിയായിരുന്നു കപ്പയുടെ കൊമ്പ് കുത്തിയത്.
മലപ്പുറം: ഉണങ്ങിയ കമുകിനുള്ളിലുണ്ടായ ഏഴര അടി നീളമുള്ള കപ്പ കൗതുകമാകുന്നു. പാണ്ടിക്കാട് പഞ്ചായത്ത് പത്താം വാര്‍ഡ് പൂളമണ്ണ മരുതപ്പാടം കോളനിയിലെ മരുതപ്പാടം കുഞ്ഞന്റെ വീട്ടിലാണ് ഏഴര അടി നീളവും 15 കിലോയോളം ഭാരവുമുള്ള കപ്പ വളര്‍ന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കൊടി കെട്ടാന്‍ വേണ്ടി നാട്ടിയ കമുകില്‍ അല്‍പ്പം കൂടി നീളം കിട്ടാന്‍ വേണ്ടിയായിരുന്നു കപ്പയുടെ കൊമ്പ് കുത്തിയത്. ഈ കൊമ്പ് തളിര്‍ത്ത് കാമ്പ് വളരുകയായിരുന്നു.
ഒരു വര്‍ഷമാണ് കപ്പയുടെ പ്രായം. കമുകിന്‍റെ വിള്ളല്‍ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് വീട്ടുകാര്‍ ഇത് പൊളിച്ച് നോക്കിയത്. ഏഴര അടി നീളത്തിലുള്ള കപ്പയാണ് ഇതിനകത്ത് നിന്ന് ലഭിച്ചത്. ആദ്യമായി ഇത്രയും നീളത്തിലുള്ള കപ്പ കണ്ടതിന്റെ അതിശയത്തിലാണ് വീട്ടുകാരും നാട്ടുകാരും.
1998 മുതൽ വീടിരിക്കുന്ന ഭൂമി ഡാറ്റാ ബാങ്കിൽ: ക്യഷി ഓഫീസറെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചു വരുത്തും
'കാര്‍ഷിക വിളകളുടെ വിലതകര്‍ച്ച, സംസ്ഥാന സര്‍ക്കാര്‍ നയം കൊണ്ടല്ല': മന്ത്രി പി പ്രസാദ്
തിരുവനന്തപുരം; വിളകളുടെ വില തകർച്ചയും കർഷകർ നേരിടുന്ന വെല്ലുവിളിയും സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ടി സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.കാർഷിക സർവകലാശാലയ്ക്ക് പോലും ദ്രുതവാട്ടമാണെന്ന് സിദ്ദിഖ് കുറ്റപ്പെടുത്തി. സര്‍വ്വകലാശാലയുടെ റാങ്കിംഗ് ഇരുപത്തിയെട്ടാം സ്ഥാനത്തേക്ക് താഴ്ന്നു.
വയനാട്ടിൽ മാത്രം 2016 മുതൽ 11 കർഷകർ ജീവനൊടുക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിലതകർച്ചക്ക് കാരണം സംസ്ഥാന സർക്കാർ നയം കൊണ്ടല്ലെന്നു മന്ത്രി പി പ്രസാദ്.വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
