Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്കു കൂടി കൊവിഡ്; രോഗബാധിതരില്‍ ഏഴ് വയസുകാരിയും

ഇന്ന് പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്തു നിന്നും (ബഹ്റൈന്‍-1 സൗദി-1 ഖത്തര്‍-3)ഒരാള്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബാംഗ്ലൂരില്‍ നിന്നും വന്നവരാണ്

7 more covid positive cases in Kozhikode District
Author
Kozhikode, First Published Jun 28, 2020, 6:36 PM IST

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഏഴ് വയസുകാരി ഉൾപ്പെടെ 7 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്തു നിന്നും (ബഹ്റൈന്‍-1 സൗദി-1 ഖത്തര്‍-3) ഒരാള്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബാംഗ്ലൂരില്‍ നിന്നും വന്നവരാണ്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവർ

1. നന്മണ്ട സ്വദേശി (35) ജൂണ്‍ 26ന് സൗദിയില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്

2. തൂണേരി സ്വദേശി (53) ജൂണ്‍ 25ന് ഖത്തറില്‍ നിന്ന് വിമാനമാര്‍ഗം കണ്ണൂരെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ് 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

3. ബാലുശ്ശേരി സ്വദേശി (32) ജൂണ്‍ 24ന് ബഹ്റൈനില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ ബാലുശ്ശേരി എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു ജൂണ് 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

4. മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് സ്വദേശി (37) ജൂണ്‍ 23ന് ഖത്തറില്‍ നിന്ന് വിമാനമാര്‍ഗം കണ്ണൂരെത്തി.  ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയില്‍ ആണ്.

5. ആയഞ്ചേരി സ്വദേശിനി (7) കൊവിഡ് പോസിറ്റീവ് ആയ സ്ത്രീയുടെ മകള്‍. ജൂണ്‍ 18ന് ഖത്തറില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി. മാതാവ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മകളുടെ സ്രവപരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

6. താമരശ്ശേരി സ്വദേശി (22) ചെന്നൈയില്‍ നിന്ന് കോഴിക്കോടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണത്തെ തുടര്‍ന്ന് എഫ്‌എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയി.

7. വളയം സ്വദേശി (42) ജൂണ്‍ 25ന് ബാംഗ്ലൂരില്‍ നിന്ന് സ്വകാര്യ ബസില്‍ മാഹിയില്‍ എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

രോഗമുക്തി നേടിയവര്‍

എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന നന്മണ്ട സ്വദേശിനി (22), നന്മണ്ട സ്വദേശി (55), കിഴക്കോത്ത് സ്വദേശിനി (26), ഒളവണ്ണ സ്വദേശി (50), പാലക്കാട് സ്വദേശിനി (22), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പനങ്ങാട് സ്വദേശികളായ 38,30 വയസുള്ള ദമ്പതികള്‍.

ഇപ്പോള്‍ 90 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവ് ആയി ചികില്‍സയിലാണ്. ഇതില്‍ 40 പേര്‍ മെഡിക്കല്‍ കോളേജിലും 45 പേര്‍ എഫ്.എൽ.ടി.സിയിലും രണ്ട് പേര്‍ കണ്ണൂരിലും ഒരാള്‍ മഞ്ചേരിയിലും ഒരാള്‍ കളമശ്ശേരിയിലും ഒരാള്‍ തലശ്ശേരിയിലും ചികില്‍സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശി മൂന്ന് വയനാട് സ്വദേശി ഒരു തമിഴ്‌നാട് സ്വദേശിയും ജില്ലയില്‍ ചികില്‍സയിലാണ്.

ഇന്ന് വന്ന 1,174 പേര്‍ ഉള്‍പ്പെടെ ആകെ 10,686 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 565 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 10,053 പേര്‍ വീടുകളിലും 68 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 173 പേര്‍ ഗര്‍ഭിണികളാണ്.  

Read more: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 118 പേർക്ക്, 42 പേർക്ക് രോഗമുക്തി; 2000ത്തിലേറെ പേർ ചികിത്സയിൽ

Follow Us:
Download App:
  • android
  • ios