കോഴിക്കോട്: രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കൊവിഡ് 19 പരിശോധന നടത്തുകയും പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തില്‍ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി. നാല് തദ്ദേശ സ്ഥാപനങ്ങളാണ് പട്ടികയില്‍ ശേഷിക്കുന്നത്.  

Read more: കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ്; എല്ലാവരും പുറത്തുനിന്നെത്തിയവര്‍

കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകള്‍, കുന്നുമ്മല്‍, കുറ്റ്യാടി, നാദാപുരം, വളയം എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇവിടങ്ങളില്‍ രോഗപ്പകര്‍ച്ചയില്ലെന്ന് കണ്ടെത്തി. തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ ഗ്രാമ പഞ്ചാത്തുകള്‍ പട്ടികയില്‍ ശേഷിക്കുന്നു. ഇവിടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തുടരും.

Read more: മൊബൈൽ ഫോൺ പിടിച്ചു വച്ച അധ്യാപകനെതിരെ പരാതി നൽകി; വീട്ടമ്മയ്ക്കെതിരെ സൈബർ ആക്രമണം