മൂന്നു വിമാനങ്ങളിലെത്തിയ ഏഴ് യുവതികളാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ കോടി രൂപയുടെ സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു.  

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്നും സ്വർണം പിടികൂടി. ഏഴ് വനിതാ യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണമാണ് പിടികൂടിയത്. മൂന്നു വിമാനങ്ങളിലെത്തിയ ഏഴ് യുവതികളാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ കോടി രൂപയുടെ സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. 

കാസർകോടും റെഡ് ! 3 ജില്ലകളിൽ റെഡ് അലർട്ട്, 11 ഇടത്ത് ഓറഞ്ച്, എൻഡിആർഎഫ് സംഘമെത്തി; മഴക്കെടുതിയിൽ കേരളം

കൊച്ചി വിമാനത്താവളത്തിൽ മലദ്യാരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് ഇന്നലെ പിടികൂടിയിരുന്നു. മലേഷ്യയിൽ നിന്നും വന്ന മലപ്പറം സ്വദേശി മുഹമ്മദ് ഷിബിലാണ് പിടിയിലായത്. നാല് ഗുളികകളുടെ രൂപത്തിലാക്കി 1026 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ആദ്യം അടിവസ്ത്രത്തിൽ നിന്നുമാണ് സ്വർണം കണ്ടെടുത്തത്. വിശദമായ പരിശോധനയിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ചതും കണ്ടെത്തിയത്. അടിവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് 521 ഗ്രാം സ്വർണം ഒളിപ്പിച്ചിരിക്കുകയായിരുന്നു. സ്വർണം പേസ്റ്റ് രൂപത്തിലാക്കി പൊതിഞ്ഞ് വസ്ത്രത്തിന്റെ ഭാഗമാക്കിയാണ് തുന്നിപ്പിടിപ്പിക്കുന്നത്. 

YouTube video player