കളിക്കുന്നതിനിടെ കുട്ടിയുടെ കാൽ വഴുതി മറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. വെള്ളമില്ലാതെ കിടന്ന കിണറ്റിനുള്ളിലെ പാറയിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്.
കൊല്ലം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാൽ വഴുതി പൊട്ടക്കിണറ്റിൽ വീണ രണ്ടാംക്ലാസ് വിദ്യാർഥിനി മരിച്ചു. കൊല്ലം കടയ്ക്കൽ എറ്റിൻകടവ് മോഹന വിലാസത്തിൽ മനോജിന്റെ മകൾ മാളവിക (7) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടിയുടെ കാൽ വഴുതി മറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. വെള്ളമില്ലാതെ കിടന്ന കിണറ്റിനുള്ളിലെ പാറയിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്.
