വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


മങ്കട: മലപ്പുറം ജില്ലിയിലെ മങ്കടയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 72 വയസുള്ള ആയിഷ ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്. രാത്രിയിൽ മകന്റെ വീട്ടിലേക്ക് ഉറങ്ങാൻ പോകാറുള്ള ഇവരെ കാണാതായതോടെ മകൻ വന്ന് അന്വേഷിച്ചപ്പോഴാണ് മരണ വിവരം വിവരമറിഞ്ഞത്. തലക്കടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മങ്കട ബ്ലോക്ക് പഞ്ചായത്ത്‌ ഓഫിസിന് മുന്നിലെ വീട്ടിലാണ് വയോധിക താമസിച്ചിരുന്നത് നടന്നത്. തലക്കടിയേറ്റതോടെ രക്തം വാർന്ന് മരിച്ചതാണെന്ന് കരുതുന്നു. ഇവർ ധരിച്ചിരുന്ന ആഭരണങ്ങളും കവർന്നിട്ടുണ്ട്. സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona