ആദിനാട് തെക്ക് തണാല്‍ ജംഗ്ഷനില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കൊല്ലം : കരുനാഗപ്പള്ളിയിൽ 728.42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ആദിനാട് സ്വദേശി 34 വയസുള്ള വിഷ്ണുവാണ് പിടിയിലായത്. സംസ്ഥാനത്ത് പൊലീസ് പിടികൂടുന്ന ഏറ്റവും കൂടിയ അളവിലുള്ള എംഡിഎംഎയാണ് ഇത്. ആദിനാട് തെക്ക് തണാല്‍ ജംഗ്ഷനില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

'ഗവർണർ പദവി നിർത്തലാക്കണം'; ബിനോയ് വിശ്വം എംപിയുടെ സ്വകാര്യ ഹർജിക്ക് അവതരണാനുമതി

ആറ് വലിയ പാക്കറ്റുകളിലും 240 ചെറിയ പൊതികളിലുമായി വില്‍പ്പനക്കായി കൈവശം സൂക്ഷിച്ചിരുന്ന 728.42 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. വീട്ടില്‍ എത്തിയ പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ സാഹസികമായാണ് പോലീസ് കിഴ്പ്പെടുത്തിയത്. പിടികൂടിയ എം.ഡി.എം.എ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ചെറുകിട വില്‍പ്പനക്കാര്‍ക്കും വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. 

YouTube video player