വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു. 

അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം പുത്തൻ വെളി വീട്ടിൽ അനിരുദ്ധൻ (75) ആണ് മരിച്ചത്. ചേർത്തല റയിൽവേ സ്റ്റേഷന് സമീപം 18 ന് പുലർച്ചെയാണ് ഇദ്ദേഹത്തെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധൻ പകൽ രണ്ടോടെ മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: വിജയമ്മ. മകൻ: ബിനു. മരുമകൾ: ബബിത.

Read more:  പൊക്കിൾക്കൊടി മാറാത്ത അഞ്ച് ദിവസം മാത്രം പ്രായമുള്ള അതിഥി! അവൾക്ക് പേര് കേരളീയ; അമ്മത്തൊട്ടിലിൽ പെൺകുരുന്ന്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം