Asianet News MalayalamAsianet News Malayalam

കോഴിക്കോട് ഇന്ന് 76 പേര്‍ക്ക് കൊവിഡ് രോഗമുക്തി; 399 പേര്‍ കൂടി നിരീക്ഷണത്തില്‍, 118 പ്രവാസികൾ

ഇന്ന് 2299 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 1,22,728 സ്രവ സാംപിളുകള്‍ അയച്ചതില്‍ 1,13,652  എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,10,528 എണ്ണം നെഗറ്റീവ് ആണ്. 

76 people have been cured of covid today
Author
Kozhikode, First Published Aug 17, 2020, 7:02 PM IST

കോഴിക്കോട്: കോഴിക്കോട് എഫ്എല്‍ടിസി, മെഡിക്കല്‍ കോളേജ്, എന്‍ഐടി എഫ്എല്‍ടിസികളില്‍ ചികിത്സയിലായിരുന്ന 76 പേര്‍ രോഗമുക്തി നേടി. പുതുതായി വന്ന 399 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14720 പേര്‍ നിരീക്ഷണത്തിലാണ്. ഇതുവരെ 83506 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  

കോഴിക്കോട് കോര്‍പ്പറേഷന്‍ - 21, രാമനാട്ടുകര - 13, വയനാട് - 6, ഉണ്ണിക്കുളം - 5, വില്യാപ്പളളി - 5, മണിയൂര്‍ - 4, പേരാമ്പ്ര - 3, ഒഞ്ചിയം - 3,  വടകര - 2, കൊയിലാണ്ടി - 2, ചെങ്ങോട്ടുകാവ് - 2, ഏറാമല - 2, വേളം - 1, ചാത്തമംഗലം - 1, കോട്ടൂര്‍ - 1, കടലുണ്ടി - 1, തിരുവളളൂര്‍ - 1, കൂത്താളി - 1, ചെറുവണ്ണൂര്‍(പേരാമ്പ്ര) - 1, നാദാപുരം - 1.

പുതുതായി വന്ന 249 പേര്‍ ഉള്‍പ്പെടെ 1348 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 323 പേര്‍ മെഡിക്കല്‍ കോളേജിലും, 173 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും,135 പേര്‍ എന്‍ഐടി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 120 പേര്‍ ഫറോക്ക് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 160 പേര്‍ എന്‍ഐടി മെഗാ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും,102 പേര്‍ മണിയൂര്‍ നവോദയ എഎഫ്എല്‍ടിസിയിലും,112 പേര്‍ എഡബ്ലിയുഎച്ച് എഫ് എല്‍ ടി സിയിലും,  24 പേര്‍ എന്‍.ഐ.ടി - നൈലിറ്റ് എഫ്എല്‍ടിസിയിലും 52  പേര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലും 30 പേര്‍ മിംസ് എഫ്എല്‍ടിസികളിലും 97  പേര്‍ മറ്റ് സ്വകാര്യ ആശുപത്രികളിലും ആണ് നിരീക്ഷണത്തിലുള്ളത്. 76 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 2299 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 1,22,728 സ്രവ സാംപിളുകള്‍ അയച്ചതില്‍ 1,13,652  എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,10,528 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 9076 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. 

ഇന്ന് വന്ന 118 പേര്‍ ഉള്‍പ്പെടെ ആകെ 3120 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 645 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും,  2447 പേര്‍ വീടുകളിലും, 28 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 29748 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Follow Us:
Download App:
  • android
  • ios